ദോഹ: ആകെ 3.4 മില്യണ്‍(ടിക്കറ്റ് കണക്ക്) ആരാധകര്‍ ഖത്തര്‍ ലോകകപ്പ് ഗ്യാലറിയില്‍ ഇരുന്ന് കണ്ടെന്ന് കണക്കുള്‍. ഒരു മില്യണില്‍ അധികം ആരാധകര്‍ ലോകകപ്പ് കാണാന്‍ മാത്രമായി വിദേശത്ത് നിന്ന് ഖത്തറിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലോകകപ്പിന്റെ സമയത്ത് ഖത്തര്‍ എയര്‍വേസ് പതിനാലായിരത്തോളം സര്‍വീസുകളാണ് നടത്തിയത്. ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള ഷട്ടില്‍ സര്‍വീസുകളാണ് വിമാന സര്‍വീസുകളുടെ എണ്ണം ഇത്ര കൂട്ടിയത്.
ലോകകകപ്പ് കാലത്ത് ആരാധകര്‍ യാത്രക്ക് പ്രധാനമായും ആശ്രയിച്ചത് ഖത്തര്‍ എയര്‍വേസിനെയാണ്. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പാര്‍ട്ണറായിരുന്നു ഖത്തര്‍ എയര്‍വേസ്.
ഏറ്റവും മനോഹരമായ ലോകകപ്പിന്റെ ഭാഗമായതില്‍ ഏറെ നന്ദിയുണ്ടെന്നും സ്വപ്നം യാഥാര്‍ഥ്യമായെന്നും ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു.
‘ഞങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഓരോ ചുവടിലും ഓരോ മൈലിനും, വ്യത്യസ്തമായി
പറക്കാനുന്ന അനുഭവം നല്‍കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ അക്ബര്‍ അല്‍ബാകിര്‍ കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ഖത്തറില്‍ ലോകകപ്പ് നടന്നത്. എട്ട് സ്‌റ്റേഡിയങ്ങളിലായി ആകെ 64 മത്സരങ്ങളാണ് ലോകകപ്പിന്റെ ഭാഗമായി നടന്നത്.
ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീനയാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്.
Content Highlight: 34 lakh people watched the game in the gallery in Qatar’; Qatar Airways operated 14,000 services during the World Cup