പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയും അവിടെ നിന്നും ദല്‍ഹിയിലെ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റുകയും ഡോക്ടര്‍മാര്‍ ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
ഗാസിയാബാദ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ നാലുപേരുടെ ലൈംഗികാവയവത്തില്‍
പെട്രോള്‍ കുത്തിവെച്ചു. ഗാസിയാബാദ് ജില്ലയിലാണ് സംഭവം.
ആക്രമിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ആരോപണവിധേയരില്‍ റിസു എന്നയാള്‍ പ്രദേശത്തെ സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സഹോദരനാണ്.
Don”t Miss: സംഘികളല്ലാത്ത ആരെയും ജോലിയില്‍ പ്രവേശിപ്പിക്കരുത്; ഏഷ്യാനെറ്റിനുള്ള രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദേശം പുറത്ത്
ഒക്ടോബര്‍ 14നായിരുന്നു സംഭവം നടന്നത്. ഫിമോ, ഫിറോസ് എന്നിവരും മറ്റു രണ്ടുപേരും ചേര്‍ന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് റിസു രംഗത്തുവരികയായിരുന്നു. റിസുവിന്റെ ഉടമസ്ഥതയിലുള്ള പാല്‍വില്പന കേന്ദ്രത്തിലേക്ക് ഇവരെ വിളിപ്പിക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് രാകേഷ് പാണ്ഡെ പറയുന്നു.
അവിടെവെച്ചാണ് ഇവരുടെ ലൈംഗികാവയവത്തില്‍ പെട്രോള്‍ കുത്തിവെച്ചത്. ആക്രമണത്തിന് ഇരയായ നാലുപേരെയും പ്രദേശത്തെ ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കിയശേഷം പിന്നീട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതായും പൊലീസ് അറിയിച്ചു.
Must Read: ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളി; ആര്‍.എസ്.എസ് മുഖ്യശിക്ഷക് പിടിയില്‍
പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെയും അവിടെ നിന്നും ദല്‍ഹിയിലെ ജി.ടി.ബി ആശുപത്രിയിലേക്കു മാറ്റുകയും ഡോക്ടര്‍മാര്‍ ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.
റിസു, അകില്‍ എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. നദീം എന്നയാള്‍ ഇപ്പോഴും ഒളിവിലാണ്.