| Thursday, 25th June 2020, 7:30 pm

ടിക് ടോക്ക് താരം സിയ കക്കര്‍ ആത്മഹത്യ ചെയ്തു; മറ്റ് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് മാനേജര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതിന് പിന്നാലെ മറ്റൊരു താരം കൂടി ജീവനൊടുക്കി. ടിക് ടോക്ക് വീഡിയോകളിലൂടെ പ്രശസ്തയായ സിയ കക്കറാണ് ആത്മഹത്യ ചെയ്തത്.

പതിനാറുകാരിയായ സിയയെ ന്യൂദല്‍ഹിയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയായിരുന്നു. സിയയുടെ മാനേജറായ അര്‍ജുന്‍ സരിനാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്.

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലാകാം ആത്മഹത്യ. സിയയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

‘തൊഴില്‍പരമായി പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പുതിയൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിയയ്ക്കൊപ്പം ഉണ്ടായിരുന്നു. അന്നു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. മികച്ച കഴിവുള്ള പെണ്‍കുട്ടിയായിരുന്നു സിയ’, അര്‍ജുന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more