മോശം പെരുമാറ്റം: നാല് താരങ്ങള്‍ക്കെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍
DSport
മോശം പെരുമാറ്റം: നാല് താരങ്ങള്‍ക്കെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2012, 12:02 pm

പാരീസ് : യൂറോക്കപ്പ് മത്സരത്തിനിടയിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ നാല് താരങ്ങള്‍ക്കെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ നടപടിയെടുക്കുന്നു. സമീര്‍ നസ്‌റി, ബെന്‍ അര്‍ഫ, ജെറിമി മെനസ്, യാന്‍ എംവില എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാലുപേരോടും അച്ചടക്ക സമിതിക്ക് മുമ്പില്‍ ഹാജരാവാന്‍ ഫെഡറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

യൂറോക്കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ടതിന് ശേഷം മാധ്യമപ്രവര്‍ത്തകനോട് മോശമായി പെരുമാറിയതിനാണ് നസ്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് നസ്രി മാപ്പ് പറയുകയും ചെയ്തിരുന്നു.

അര്‍ഫയും ഫ്രാന്‍സ് കോച്ച് ലോറന്‍സ് ബ്ലാങ്കുമായി ഡ്രസ്സിങ് റൂമില്‍ വാഗ്വാദം നടന്നിരുന്നു. തുടര്‍ന്ന് ബ്ലാങ്ക് കോച്ച് പദവി രാജിവെക്കുകയും ചെയ്തിരുന്നു. ഇതാണ് അര്‍ഫയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കാരണം. സ്‌പെയിനിനെതിരെയുള്ള മത്സരത്തിനിടയില്‍ തന്നെ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച് കോച്ചിന് കൈകൊടുക്കാതിരുന്ന എംവിലിയുടെ പെരുമാറ്റമാണ് അദ്ദേഹത്തിന് വിനയായിരിക്കുന്നത്.