എം.എല്‍.എമാരുടെ ചികിത്സയ്ക്കായി ചിലവഴിച്ചത് കോടികള്‍
Daily News
എം.എല്‍.എമാരുടെ ചികിത്സയ്ക്കായി ചിലവഴിച്ചത് കോടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd July 2015, 11:24 pm

mla-01കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ എം.എല്‍.എമാരുടെ ചികിത്സയ്ക്കായി ചിലവഴിച്ചത് കോടികളെന്ന് വിവരാവകാശ രേഖ. 4,26,11,825 രൂപയാണ് എം.എല്‍.എമാരുടെ ചികിത്സയ്ക്കായി ചിലവഴിക്കപ്പെട്ടിരിക്കുന്നത്. മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ ചികിത്സാചെലവ്  കൂടാതെയാണ് ഈ തുക.

സംസ്ഥാനത്തിന് പുറത്തും വിദേശത്തുമാണ് മിക്ക എം.എല്‍.എമാരും ചികിത്സയെടുത്തിരിക്കുന്നതെന്നാണ് വിവരാവകാശ രേഖ പറയുന്നത്. മീഡിയാ വണ്‍ ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനപ്രതിനിധികള്‍ക്ക് ചികിത്സ ലഭിക്കുമെന്നിരിക്കെയാണ് ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്.

എം.എല്‍.എ തോമസ് ചാണ്ടിയാണ് ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ തുക കൈപ്പറ്റിയിരിക്കുന്നത്. അമേരിക്കയിലെ ചികിത്സ ഉള്‍പ്പെടെ  1,91,14,366 രൂയാണ് ഇദ്ദേഹത്തിന് വേണ്ടി ചിലവഴിച്ചിരിക്കുന്നത്.

സി ദിവകരന്‍ 12,09,824, സി.എഫ് തോമസ് 9,47,990, ഇ.പി ജയരാജന്‍ 6,87,821, തേറമ്പല്‍ രാമകൃഷണന്‍ 6,53,317, അന്‍വര്‍ സാദത്ത് 4,53,838, കോടിയേരി ബാലകൃഷ്ണന്‍ 3,54,051 രൂയുമാണ് ചിലവഴിച്ചിരിക്കുന്നത്. അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എം ഷാജി, കെ അച്യുതന്‍, സി കൃഷ്ണന്‍, സി മമ്മുട്ടി, ടി.എ അഹമ്മദ് കബീര്‍, എന്‍ ഷംസുദ്ധീന്‍, പി ഉബൈദുള്ള എന്നിവരാണ് സര്‍ക്കാരില്‍ നിന്ന് ചികിത്സാചെലവ് കൈപറ്റാത്തവര്‍.