ലയണൽ മെസി നീണ്ട 17 വർഷത്തിന് ശേഷം വീണ്ടും ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചാണ് ഫുട്ബോൾ ലോകത്തെ നിലവിലെ ചർച്ചകൾ.
മെസി പി.എസ്.ജിയിലേക്കെത്തുമോ അതോ ബാഴ്സയിൽ തന്നെ തുടരുമോ എന്ന ചർച്ചകൾക്കൊപ്പം ഇന്റർ മിയാമി, അൽ ഹിലാൽ തുടങ്ങിയ ക്ലബ്ബുകൾക്കൊപ്പം ചേർത്തും മെസിയുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്.
എന്നാൽ മെസിയുടെ ബാഴ്സയിലേക്കുള്ള രണ്ടാം വരവിൽ തങ്ങൾക്ക് താൽപര്യമില്ലെന്ന് അറിയിച്ച് നാല് ബാഴ്സലോണ താരങ്ങൾ രംഗത്തെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എൽ നാഷണലാണ് മെസിയുടെ ബാഴ്സലോണ പ്രവേശനത്തെ എതിർക്കുന്ന താരങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബാഴ്സയുടെ പോളിഷ് സൂപ്പർ താരം റോബർട്ടോ ലെവൻഡോസ്കി, ഒസ്മാൻ ഡെമ്പലെ, അൻസു ഫാറ്റി, മാർക്ക്-ആൻഡ്ര-ടെർ-സ്റ്റീഗൻ മുതലായ താരങ്ങളാണ് മെസി ബാഴ്സയിലേക്ക് എത്തുന്നതിനെ എതിർക്കുന്നത് എന്നാണ് എൽ നാഷണലിന്റെ ഭാഷ്യം.
മെസിയെത്തിയാൽ ബാഴ്സയിലെ തന്റെ പ്രാധാന്യം കുറഞ്ഞുപോകുമോ എന്ന് ഭയന്നാണ് ലെവൻഡോസ്കി മെസിയുടെ തിരിച്ചുവരവിനോട് അനുകൂല സമീപനം സ്വീകരിക്കാത്തതെങ്കിൽ, തന്റെ ഭാവിയെക്കുറിച്ചുള്ള ഭയമാണ് ഡെമ്പലെ മെസിയുടെ സൈനിങിനെ എതിർക്കാൻ കാരണം.
സ്റ്റീഗൻ മെസിയുമായി നല്ല ബന്ധത്തിലല്ല ഉണ്ടായിരുന്നത് എന്ന കാരണത്താലാണ് താരം മെസിയുടെ ബാഴ്സയിലേക്കുള്ള വരവിനെ എതിർക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ ബാഴ്സ പ്രസിഡന്റ് ജോൻ ലപോർട്ട ഉൾപ്പെടെയുള്ള കാറ്റലോണിയൻ ക്ലബ്ബിന്റെ തലപ്പത്തുള്ള നിരവധി പ്രമുഖർ ക്ലബ്ബിലേക്ക് മെസി വരുന്നതിനെ അനുകൂലിക്കുന്ന തരത്തിൽ സംസാരിച്ചിട്ടുണ്ട്.
അതേസമയം നിലവിൽ 26 മത്സരങ്ങളിൽ നിന്നും 22 വിജയങ്ങളോടെ 68 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സ.