| Friday, 21st March 2014, 8:31 am

നിലമ്പൂര്‍ രാധ വധശ്രമക്കേസില്‍ നാല് പ്രതികള്‍ റിമാന്‍ഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] നിലമ്പൂര്‍: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ വച്ച് കൊല്ലപ്പെട്ട രാധയെ മുമ്പ് രണ്ടുതവണ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ നാല് പ്രതികളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ക്വട്ടേഷന്‍ സംഘം നേതാവും മുഖ്യപ്രതിയും നിരവധി കേസുകളില്‍ പ്രതിയുമായ മുതീരി തുപ്പിനിക്കാടന്‍ ജംഷീര്‍, ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്മാന്‍, ചന്തക്കുന്ന് പുന്നക്കാടന്‍ ഷമീം, മുതുകാട് സാദിഖ് എന്നിവരെയാണ് ഇന്നലെ രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ച് റിമാന്‍ഡ് ചെയ്തത്.

കൊല്ലപ്പെടുന്നതിന് മുമ്പ് രണ്ടുതവണയാണ് രാധയെ കാറിടിച്ച് കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ അന്ന് ഇതുസംബന്ധിച്ച് കാര്യമായി പരാതി നല്‍കിയിരുന്നില്ല.

രാധവധക്കേസിലെ പ്രതി ബികെ ബിജുനായര്‍ തന്നെയാണ് രാധയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ്  ബി.കെ ബിജുവും സുഹൃത്ത് കുന്നള്ളേരി ശംസുദ്ദീനും ചേര്‍ന്ന് രാധയെ ശ്വാസം മുട്ടിച്ച് കൊന്നത്.

പ്രദേശത്തെ പഞ്ചായത്ത് കുളത്തില്‍ നിന്നാണ് രാധയുടെ മൃതദേഹം ലഭിച്ചത്. ചാക്കില്‍ കെട്ടി കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം

We use cookies to give you the best possible experience. Learn more