ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ റഷ്യന്‍ ബിറ്റ്‌കോണ്‍ സെക്യൂരിറ്റി ഫോറത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലീക്ക് ചെയ്യപ്പെട്ടവയില്‍ 60% പാസ് വേര്‍ഡുകളും ഇപ്പോഴും ആക്ടീവ് ആണെന്നാണ് പോസ്റ്റില്‍ പറയുന്നത്.
എന്നാല്‍ ഗൂഗിള്‍ ഇക്കാര്യം നിഷേധിച്ചു. ഹാക്ക് ചെയ്യപ്പെട്ടവയില്‍ 2% പാസ് വേര്‍ഡുകള്‍ മാത്രമാണ് ഇപ്പോഴും ആക്ടീവ്. അക്കൗണ്ടുകളില്‍ മിക്കതും ഹാക്ക് ചെയ്യാനുള്ള ശ്രമം തങ്ങളുടെ ആന്റി ഹൈജാക്കിങ് സിസ്റ്റം തടഞ്ഞെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ കാരണം തങ്ങളുടെ പോരായ്മയല്ലെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.