| Friday, 14th February 2020, 6:01 pm

ഒരു ഇന്ത്യക്കാരനു കൂടി കൊറോണ; സ്ഥിരീകരിച്ചത് ജപ്പാന്‍ ആഢംബര കപ്പലില്‍ത്തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: ജപ്പാന്‍ തീരത്തുള്ള ആഢംബര കപ്പലിലെ ഒരു ഇന്ത്യക്കാരന് കൂടി കൊറോണ വൈറസ് (COVID-19) സ്ഥിരീകരിച്ചു. ഇതോടെ ഡയമണ്ട് പ്രിന്‍സസ് ആഢംബര കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കാണ് കൊറണ സ്ഥിരീകരിച്ചിരിക്കുന്നത്. ടോക്കിയോയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച ഈ കപ്പലില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. യാത്രികരും ജോലിക്കാരുമായി 3711 പേരാണ് ഡയമണ്ട് പ്രിന്‍സസിലുള്ളത്. ഇതില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. നിലവില്‍ 40 പുതിയ കൊറോണ കേസുകളാണ് ഡയമണ്ട് പ്രിന്‍സസില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സംഘം സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

ഡയമണ്ട് പ്രിന്‍സസില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഫെബ്രവരി 3 മുതല്‍ കപ്പല്‍ ജപ്പാന്‍ തീരത്ത് പിടിച്ചു വെച്ചിരിക്കുകയാണ്.

വിവിധ രാജ്യങ്ങളിലെ യാത്രക്കാരുള്ളതിനാല്‍ ഇവര്‍ അവരുടെ നാടുകളിലേക്ക് തിരിച്ചു പോയാല്‍ കൊറോണ വ്യാപകമായി പടരും എന്ന സാധ്യതയെ മുന്നില്‍ കണ്ടായിരുന്നു തീരുമാനം. കപ്പലില്‍ തന്നെയാണ് ഇവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കി വരുന്നത്. നേരത്തെ കപ്പലില്‍ നിന്നും ഇറങ്ങിയ ഒരു ഹോങ് കോങ് പൗരന് കൊറോണ സ്ഥരീകരിച്ചിരുന്നു. ഫെബ്രുവരി 19 വരെ ജപ്പാന്‍ തീരത്ത് പിടിച്ചു വെക്കാനാണ് തീരുമാനം. അതേ സമയം കൊറോണ വൈറസ് പരിശോധനയില്‍ നെഗറ്റീവ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ച പൗരരെ ജപ്പാന്‍ നേരത്തെ തിരിച്ചു വിളിച്ചിരുന്നു.

We use cookies to give you the best possible experience. Learn more