75 ഭാഷകളിലായി 50 കോടിയിലേറെ ഉപയോക്താക്കളുമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിനെ അടക്കി വാഴുന്ന ടിക് ടോക്കിന്റെ വിജയത്തില്‍ കണ്ണു വെച്ചിരിക്കുകയാണ് ഗൂഗിള്‍.
ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സോഷ്യല്‍ മീഡിയ ഭീമനെ ചെറുത്ത് തോല്‍പ്പിക്കാനായി യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ വര്‍ക്ക് എന്ന വീഡിയോ ഷെയറിംഗ് ആപ്പിനെ വിലയ്ക്കുവാങ്ങാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു എന്നാണ് വാഷിംഗ് ടണ്‍ ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കാലിഫോര്‍ണിയയില്‍ ലൂപ് നൗ ടെക്‌നോളജിയുടെ കീഴില്‍ സ്യൂട്ട് ആപ്പിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ ഫയര്‍വര്‍ക്ക് . ഒരു മില്യണ്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് യൂസേര്‍സാണ് ഇപ്പോള്‍ ഫയര്‍വര്‍ക്കിനുള്ളത്. കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ ഈ ആപ്പ് അവതരിപ്പിക്കപ്പെട്ടത്.
നിലവില്‍ ഫയര്‍വര്‍ക്കിന് ടിക് ടോക്കിനോട് മത്സരിക്കാന്‍ പറ്റില്ലെങ്കിലും വീഡിയോ റെക്കോര്‍ഡിങ്ങില്‍ ഏറെ പ്രത്യേകതകളുള്ള ഫയര്‍വര്‍ക്കിന്റെ വളര്‍ച്ച ഭാവിയില്‍ അതിവേഗമായിരിക്കുമെന്ന് ഗൂഗിള്‍ കണക്കുകൂട്ടുന്നു.
സമാനരീതിയില്‍ ഗൂഗിള്‍ വാങ്ങിയ യൂട്യൂബ്, നെസ്റ്റ് തുടങ്ങിയവയെല്ലാം വന്‍ വിജയമായ സാഹചര്യത്തില്‍ ഫയര്‍വര്‍ക്കിലും ആ പ്രതീക്ഷയാണ് ഗൂഗിളിന് ഉള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ടിക് ടോക്കിനെ തോല്‍പ്പിക്കുക എന്നത് അത്ര എളുപ്പമല്ല ഗൂഗിളിന് 50 കോടി ഉപയോക്താക്കളാണ് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ ടിക് ടോക്ക് നേടിയെടുത്തത്. 130 കോടി ഉപയോക്താക്കളുള്ള യുട്യൂബിന് വന്‍വെല്ലുവിളിയാണ് നിലവില്‍ ടികടോക്.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഫയര്‍ വര്‍ക്കിനെ വാങ്ങാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത്. ചൈനീസ് ട്വിറ്റര്‍ എന്നറിയപ്പെടുന്ന വെയ്‌ബോയ് നേരത്തെ ഫയര്‍വര്‍കിനെ വിലയ്ക്കുവാങ്ങാന്‍ ശ്രമിച്ചിരുന്നു.