അമ്മയെ ലൈംഗികമായി പീഡിപ്പിച്ച 39കാരന്‍ അറസ്റ്റില്‍
India
അമ്മയെ ലൈംഗികമായി പീഡിപ്പിച്ച 39കാരന്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd March 2017, 4:06 pm

പുനൈ: സ്വന്തം മാതാവിനെ ലൈംഗികമായി പീഡിപ്പിച്ച 39കാരന്‍ അറസ്റ്റില്‍. ബിബ്‌വേവാഡി പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.

58കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാത്രി മദ്യലഹരിയിലെത്തിയ മകന്‍ തന്നെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

ഡ്രൈവറായ മകന്‍ രാത്രി 8.30ഓടെ വീട്ടിലെത്തി. എല്ലാദിവസത്തേയും പോലെ മകന് അത്താഴം കൊടുക്കുകയായിരുന്നു താന്‍. നന്നായി മദ്യപിച്ചായിരുന്നു അവന്‍ വന്നത്. വീട്ടിലെത്തിയ ഉടന്‍ അയാള്‍ തന്റെ മുമ്പില്‍വെച്ച് വസ്ത്രമെല്ലാം അഴിച്ചു.

അവനോട് എന്തെങ്കിലും എടുത്തു ധരിക്കാന്‍ താന്‍ ആവശ്യപ്പെട്ടു. ഇതോടെ അവന്‍ തന്നെ ബലംപ്രയോഗിച്ച് കീഴപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ വീട്ടുപകരണങ്ങളിലൊന്നെടുത്ത് മകനുനേരെ എറിയുകയായിരുന്നു. ഏറുകൊണ്ട മകന്‍ പിറകോട്ടേക്ക് മാറിയപ്പോള്‍ അയാളെ മുറിയിലിട്ടു പൂട്ടി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്.

ഇതനുസരിച്ച് ഞായറാഴ്ച രാത്രി തന്നെ പൊലീസ് ഇവരുടെ വീട്ടിലെത്തിയെങ്കിലും യുവാവ് മദ്യപിച്ച് ബോധം നശിച്ച നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരെ കാത്തിരുന്നു. എന്നാല്‍ രാവിലെയും ഇയാള്‍ ബോധമറ്റ നിലയില്‍ കിടക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ വിളിച്ച് എഴുന്നേല്‍പ്പിച്ചശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു.