ന്യൂദല്‍ഹി: ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്. ഐ.എസ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
2014 ല്‍ മൊസൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചുമൂടിയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ബീഹാര്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.
Also Read വിവാഹമോചനം നിയമവിധേയമാക്കാനൊരുങ്ങി ഫിലിപ്പിന്‍സ്; എതിര്‍പ്പുമായി പ്രസിഡന്റ്
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. കൂട്ടശവക്കുഴികളില്‍നിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അടുത്തിടെ, കാണായായവരുടെ ബന്ധുക്കളില്‍നിന്നു ഡി.എന്‍.എ പരിശോധനകള്‍ക്കായി സാംപിള്‍ ശേഖരിച്ചിരുന്നു. പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും.
ഭീകരരില്‍നിന്നു മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു.
ഒരു ആശുപത്രി നിര്‍മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെനിന്നു ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്.
Watch doolnews video