കാബൂള്‍: അഫ്ഗാനിസ്താനിലെ വടക്കന്‍ മേഖലയിലെ ചാവേര്‍ സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ഫര്‍യാബ് പ്രവിശ്യയില്‍ മെയ്മന പള്ളിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.[]
രാവിലെ പത്ത് മണിയോടെ ഈദ് ആഘോഷത്തിനായി പള്ളിയില്‍ നൂറ് കണക്കിന് ആളുകള്‍ കൂടിയ സമയത്താണ് സ്‌ഫോടനം നടന്നത്. ആളുകള്‍ കൂടുന്ന സ്ഥലമായതിനാല്‍ തന്നെ കനത്ത പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
പോലീസുകാര്‍ക്കിടയിലേക്ക് അതേ വേഷത്തില്‍ വന്ന ചാവേറാണ് ഇവിടെ ദുരന്തം വിതച്ചത്. കൊല്ലപ്പെട്ടവരില്‍ അധികം പേരും ഈദ് നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയവരാണ്.
കൊല്ലപ്പെട്ടവരില്‍ പോലീസുകാരുമുണ്ടെന്ന് പ്രവിശ്യ ഗവര്‍ണര്‍ അഹ്മദ് ജാവേദ് ബെയ്ദര്‍ പറഞ്ഞു. എന്നാല്‍ അക്രമത്തിന്റെ ഉത്തരവാദിത്തം സംഘടകകളൊന്നും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.