ന്യൂദല്‍ഹി: കഴിഞ്ഞ മുപ്പത് വര്‍ഷത്തിനുള്ളില്‍ ജമ്മുകശ്മീരില്‍ ഏറ്റവും കുറഞ്ഞ ഭീകരാക്രമണങ്ങള്‍ നടന്നത് 2013 ലും 2015 ലുമാണെന്ന് ഗവണ്‍മെന്റ് സര്‍വ്വേ. 1990 ല്‍ കശ്മീര്‍ താഴ്‌വരയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ 4158 അക്രമസംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അതില്‍ 461 സൈനികരും 155 സുരക്ഷാ ഉദ്യോഗസ്ഥരും 550 തീവ്രവാദികളും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം 1995 ഓടെ ഇത് 5938 ആയി വര്‍ധിക്കുകയാണ് ചെയ്തത്. അതില്‍ 1031 സൈനികരും 237 സുരക്ഷാ ഉദ്യോഗസ്ഥരും 1332 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 2008 ഓടെ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ കുറഞ്ഞു. പ്രണബ് മുഖര്‍ജിയായിരുന്നു അന്നത്തെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിരുന്നത്. അന്ന് 708 ഭീകാക്രമണങ്ങള്‍ മാത്രമാണ് ജമ്മുകശ്മീരില്‍ ഉണ്ടായത്. അതില്‍ 91 സൈനികരും 75 സുരക്ഷാ ഉദ്യോഗസ്ഥരും 339 ഭീകരവാദികളും കൊല്ലപ്പെട്ടു.
2013 ല്‍ ഭീകരാക്രമങ്ങള്‍ വീണ്ടും കുറഞ്ഞ് 170 മാത്രമായി ചുരുങ്ങി. അതില്‍ 15 സൈനിക ഉദ്യോഗസ്ഥരും 53 സുരക്ഷാ ഉദ്യോഗസ്ഥരും 67 തീവ്രവാദികളും കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍.
റിപ്പോര്‍ട്ട് പ്രകാരം മുപ്പത് വര്‍ഷത്തിനിടയില്‍ കശ്മീരില്‍ 71038 ഭീകരവാദ ആക്രമണങ്ങളില്‍ 41866 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 22536 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
എന്നാല്‍ റിപ്പോര്‍ട്ട് പ്രകാരം 2016 ഓടെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണങ്ങള്‍ ക്രമാധീതമായി വര്‍ധിക്കുകയാണുണ്ടായത്.
ഈ വര്‍ഷം സെപ്തംബര്‍ 4 വരെ 365 ഭീകരാക്രമണങ്ങള്‍ നടക്കുകയും അതില്‍ 23 സൈനികരും 87 സുരക്ഷാ ഉദ്യോഗസ്ഥരും 136 തീവ്രവാദികളും കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം 614 അക്രമ സംഭവങ്ങള്‍ നടക്കുകയും 23 സൈനികരും 78 സുരക്ഷാ ഉദ്യോഗസ്ഥരും 136 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ