[] പെരുമണ്ണ: ചാലിയാറില്‍ അനധികൃ മണല്‍ക്കടത്ത് തടയാനെത്തിയ പോലീസുകാരെ ആക്രമിച്ച 36 പേര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
നല്ലളം എസ്.ഐ ജി. ഗോപകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് അക്രമികള്‍ കയ്യേറ്റംചെയ്തത്. പെരുമണ്ണ ചുങ്കപ്പള്ളി കടവിന് സമീപം ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
കോസ്റ്റ് ഗാര്‍ഡിന്റെ ബോട്ടിലും കരയിലൂടെയും വന്ന പോലീസ് സംഘത്തെ ചക്കാലക്കല്‍ കടവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മണല്‍ മാഫിയ സംഘം അക്രമിക്കുകയാണുണ്ടായത്.
തുടര്‍ന്ന് എസ്.ഐ ഗോപകുമാര്‍ ആകാശത്തേക്ക് നാല് റാണ്ട് വെടിവച്ചതോടെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ചിതറിയോടിയെങ്കിലും പിടിയിലായ നൗഷാദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് 36 പേര്‍ക്കെതിരെ കേസെടുത്തു.
പോലീസ് പിടിച്ചെടുത്ത തോണിയും മണലും ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസര്‍ 14,250 രൂപക്ക് ലേലം ചെയ്തു. വാഴക്കാട് പോലീസിന്റെ മൗനസമ്മതമാണ് ചക്കാലക്കല്‍ കടവ് കേന്ദ്രീകരിച്ച് മണല്‍ക്കൊള്ള വര്‍ധിക്കാന്‍ കാരണമെന്ന് സൂചനയുണ്ട്.
75-ഓളം അനധികൃത മണലെടുപ്പ് തൊഴിലാളികളും അനധികൃത തോണികളും മുഴുവന്‍ സമയവും കടവിലുണ്ട്. ചക്കാലക്കല്‍ കടവിലെ മണല്‍ മാഫിയ ശക്തമായ സാഹചര്യത്തിലായിരുന്നു പോലീസിന്റെ റെയ്ഡ്.
കോഴിക്കോട് ജില്ലയില് മാവൂര്‍, നല്ലളം, ഫറൂഖ്, ബേപ്പൂര്‍ എന്നീ സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും നല്ലളം പോലീസ് മാത്രമേ അനധികൃ മണല്‍ക്കടത്തിനെതിരെ പ്രതികരിക്കുന്നുള്ളു.
കഴിഞ്ഞ മാസം മൂര്‍ക്കനാട് കടവിലും കൊളത്തറയിലും റെയ്ഡ് നടത്തി പോലീസ് അനധികൃത മണല്‍ പിടിച്ചെത്തിരുന്നു.
അനധികൃത മണല്‍ക്കടത്തിനെതിരെ പരിശോധന നടത്തുന്ന പോലീസുകാര്‍ക്കെതിരെയുള്ള അക്രമപ്രവണത വര്‍ധിച്ച് വരികയാണ്. നേരത്തെ കളക്ടറായിരുന്ന കെ.വി മോഹന്‍ കുമാറിന്റെ വാഹനത്തിന് നേരെയും മണല്‍ മാഫിയ ആക്രമണം നടത്തിയിരുന്നു.