| Tuesday, 30th June 2015, 3:28 pm

യു.ഡി.എഫ് സര്‍ക്കാര്‍ വന്നശേഷം 3585 പട്ടികജാതിക്കാര്‍ ആക്രമിക്കപ്പെട്ടു; 59 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേഷ് ചെന്നിത്തല. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികജാതി-വര്‍ഗക്കാരായ 3585പേര്‍ ആക്രമിക്കപ്പെട്ടുവെന്നും അതില്‍ 59 പേര്‍കൊല്ലപ്പെട്ടുവെന്നുമാണ് ചെന്നിത്തല സഭയെ അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് 3489 പരാതികളാണ് ലഭിച്ചിട്ടുള്ളത് അതില്‍ 42 ശതമാനം കേസുകളിലും കുറ്റപത്രം നല്‍കി. 3181 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. 4983 പേരെ പ്രതിചേര്‍ത്തെങ്കിലും 661 പേരെ ഇതുവരെയും അറസ്റ്റ് ചെയിട്ടില്ല.

പട്ടികവിഭാഗങ്ങള്‍ക്കെതിരെയുള്ള ാക്രമണങ്ങളില്‍ പകുതിയും സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളായിരുന്നു. 1442 പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ 2112 പേരെ പ്രതിചേര്‍ത്ത് 1352 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 263 പേരെ അറസ്റ്റ് ചെയ്തിട്ടില്ല.

ആദിവാസി ജനവിഭാഗങ്ങള്‍ക്കെതിരെയും ആക്രമണങ്ങള്‍ വ്യാപകമായിരുന്നു. 646 പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. അതില്‍ 608 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1081 പേരെ പ്രതിചേര്‍ത്തെങ്കിലും 84 പേരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആദിവാസി വനിതകളെ ആക്രമിച്ചതില്‍ 351 പരാതികളാണ് ലഭിച്ചത്. 340 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  441 പേരെ പ്രതിചേര്‍ത്തതില്‍ 28 പേരെ അറസ്റ്റ് ചെയ്തിട്ടില്ല.

We use cookies to give you the best possible experience. Learn more