കുടിവെള്ളത്തില്‍ നിന്ന് രോഗബാധയെന്ന് സംശയം; കാക്കനാട് ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ആശുപത്രിയില്‍
Kerala News
കുടിവെള്ളത്തില്‍ നിന്ന് രോഗബാധയെന്ന് സംശയം; കാക്കനാട് ഛര്‍ദിയും വയറിളക്കവുമായി 350 പേര്‍ ആശുപത്രിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th June 2024, 11:13 am

എറണാകുളം: കാക്കനാട് വയറിളക്കവും ഛര്‍ദിയുമായി 350 പേര്‍ ആശുപത്രിയില്‍. കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റിലെ താമസക്കാര്‍ക്കാണ് രോഗബാധ ഉണ്ടായത്.

അഞ്ച് വയസിന് താഴെയുള്ള 25 കുട്ടികള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. കുടിവെള്ളത്തില്‍ നിന്ന് രോഗം പടര്‍ന്നെന്നാണ് നിലവിലെ വിലയിരുത്തല്‍. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക പരിശോധന ഫലം വന്നാല്‍ മാത്രമേ ഇത് സ്ഥിരീക്കരിക്കാനകുള്ളൂ.

ആരോഗ്യ വിഭാഗം ഇന്ന് ഫ്‌ളാറ്റില്‍ പരിശോധന നടത്തും. ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം ഫ്‌ളാറ്റിലെത്തി വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

5000ത്തിലധികം താമസക്കാരാണ് ഫ്‌ളാറ്റിലുള്ളത്. കിണര്‍, ബോര്‍വെല്‍, മുനിസിപ്പാലിറ്റി ലൈന്‍ എന്നിവയിലൂടെയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. ഇവയില്‍ നിന്ന് വെള്ളമെടുക്കുന്നത് നിര്‍ത്തിക്കൊണ്ട് ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പെട്ടന്ന് തന്നെ കടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Content Highlight: 350 hospitalised in kakkanad suffering from diarrhoea