| Friday, 22nd March 2019, 10:40 am

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി ഉള്‍പ്പെടെ സത്യവാങ്മൂലം സമര്‍പ്പിക്കപ്പെട്ട 35 ബി.ജെ.പി സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍കേസ് പ്രതികള്‍; 78 സ്ഥാനാര്‍ത്ഥികള്‍ രണ്ടാം തവണ ജനവിധി തേടുന്നവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 184 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ട 35 സ്ഥാനാര്‍ത്ഥികളും ക്രിമിനല്‍ കേസിലെ പ്രതികള്‍.

2014 വരേയും അതിന് ശേഷം ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരാണ് 35 സ്ഥാനാര്‍ത്ഥികളും. തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 78 സ്ഥാനാര്‍ത്ഥികള്‍ ലോക്‌സഭയിലേക്ക് രണ്ടാം തവണയും ജനവിധി തേടുന്നവരാണ്.
106 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞിട്ടുമില്ല. അതുകൊണ്ട് തന്നെ ഇവര്‍ ഉള്‍പ്പെട്ട കേസുകളുടെ എണ്ണം ലഭ്യമായിട്ടില്ല.

തെരഞ്ഞെടുപ്പു പത്രിക സമര്‍പ്പിച്ചവരില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരിക്കുന്ന ബി.ജെ.പി നേതാവ് മഹാരാഷ്ട്ര ചന്ദ്രപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ഹന്‍സ് രാജ് ഗംഗാറാം ആണ്. 11 ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


ഹുറിയത്ത് നേതാക്കളുടെ സാന്നിധ്യം; പാകിസ്ഥാന്റെ ദേശീയ ദിന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ


ജലസേചനവും ഗതാഗതയും ഉള്‍പ്പെടെ സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മറ്റൊരു സ്ഥാനാര്‍ത്ഥി. അഞ്ച് ക്രിമിനല്‍ കേസുകളാണ് ഗഡ്ഗരിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

ബി.ജെ.പിയുടെ മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥി സാക്ഷി മഹാരാജാണ്. 2014 വരെ അഞ്ച് ക്രിമിനല്‍ കേസ് സാക്ഷി മഹാരാജിനെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്. അതേസമയം മൈനേതാ. ഇന്‍ഫോ നടത്തിയ പഠത്തില്‍ ക്രിമിനല്‍ കേസ് ചുമത്തപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കാണ് മറ്റ് സ്ഥാനാര്‍ത്ഥികളേക്കാള്‍ വിജയ സാധ്യത കൂടുതലെന്നാണ് പറയുന്നത്.

106 സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more