തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കോകോള കമ്പനി കൈവശം വെച്ചിരിക്കുന്ന 35 ഏക്കര്‍ ഭൂമിയും കെട്ടിടവും സംസ്ഥാന സര്‍ക്കാരിന് കൈമാറാന്‍ കൊക്കോകോള കമ്പനി തീരുമാനിച്ചു.
ഭൂമിയും കെട്ടിടവും കൈമാറാന്‍ തയ്യാറാണെന്ന് ഹിന്ദുസ്ഥാന്‍ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സി.ഇ. ഒഹ്വാന്‍ പാബ്ലോ റോഡ്രീഗസ് കത്തിലൂടെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ അറിയിച്ചതായി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു.
കര്‍ഷകര്‍ക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്റെ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നല്‍കാന്‍ ഒരുക്കമാണെന്നും കൊക്കോകോള കമ്പനി അറിയിച്ചിട്ടുണ്ട്.
കര്‍ഷകരുടെ നേതൃത്വത്തില്‍ ആരംഭിക്കാന്‍ പോകുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന് കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്നും, തന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളുടെ പരിസമാപ്തിയിലാണ് ഭൂമിയും കെട്ടിടവും വിട്ടു നല്‍കാന്‍ കമ്പനി തയ്യാറായിരിക്കുന്നതെന്നും കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു.