| Thursday, 21st October 2021, 4:43 pm

മോദിയുടെ ഭരണത്തില്‍ 35000 സംരംഭകര്‍ രാജ്യം വിട്ടു: ബംഗാള്‍ ധനമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് 35000 സംരംഭകര്‍ രാജ്യം വിട്ടതായി ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ രാജ്യം വിട്ടത്.

സംരംഭകര്‍ രാജ്യം വിടുന്നത് ഭയം മൂലമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത് സംബന്ധിച്ച് മോദി പാര്‍ലമന്റില്‍ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംരംഭകരുടെ കുടിയേറ്റത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. 2014-18 വര്‍ഷങ്ങളില്‍ മാത്രം 23000 സംരംഭകരാണ് രാജ്യം വിട്ടതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടി അമിത് മിത്ര പറഞ്ഞു.

മോര്‍ഗന്‍ സ്റ്റാലി പഠനം, അഫ്ര്‍ ഏഷ്യാ ബാങ്ക്, ജി.ഡബ്ല്യൂ. എം അവലോകനം എന്നിവയിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് അമിത് മിത്രയുടെ പ്രതികരണം.

സംരംഭകര്‍ രാജ്യത്ത് ബിസിനസ് ചെയ്യാന്‍ പേടി തോന്നുന്നുണ്ടെങ്കില്‍ അത് മാറ്റേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 35,000 Indian entrepreneurs left India between 2014 and 2020 under Modi govt: Bengal FM

We use cookies to give you the best possible experience. Learn more