കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഇന്ത്യയില്‍ നിന്ന് 35000 സംരംഭകര്‍ രാജ്യം വിട്ടതായി ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും പേര്‍ രാജ്യം വിട്ടത്.
സംരംഭകര്‍ രാജ്യം വിടുന്നത് ഭയം മൂലമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇത് സംബന്ധിച്ച് മോദി പാര്‍ലമന്റില്‍ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംരംഭകരുടെ കുടിയേറ്റത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമതാണെന്നും അദ്ദേഹം പറഞ്ഞു. 2014-18 വര്‍ഷങ്ങളില്‍ മാത്രം 23000 സംരംഭകരാണ് രാജ്യം വിട്ടതെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടി അമിത് മിത്ര പറഞ്ഞു.
മോര്‍ഗന്‍ സ്റ്റാലി പഠനം, അഫ്ര്‍ ഏഷ്യാ ബാങ്ക്, ജി.ഡബ്ല്യൂ. എം അവലോകനം എന്നിവയിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് അമിത് മിത്രയുടെ പ്രതികരണം.