കോഴിക്കോട്: ബാങ്ക് ഗ്യാരന്റി നല്‍കാത്തതിനെത്തുടര്‍ന്ന് കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ 32 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി ആരോപണം. ബാങ്ക് ഗ്യാരന്റി നല്‍കാതെ ക്ലാസ്സില്‍ കയറേണ്ടെന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: ഹണിപ്രീത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ദല്‍ഹി ഹൈക്കോടതിയില്‍
ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്ളപ്പോഴാണ് കോളേജിന്റെ നടപടി. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയിരിക്കുന്നത്.
നേരത്തെ സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിസ്ഥാന ഫീസും ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടക്കരുതെന്ന് മാനേജ്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം തള്ളിയാണ് 33 വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരിക്കുന്നത്.