[]മുംബൈ: ആദര്‍ശ് ഫഌറ്റ് അഴിമതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെ 33 ബിനാമി ഇടപാടുകള്‍ സി.ബി.ഐ കണ്ടെത്തി.
അന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ കോടതില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് സി.ബി.ഐ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സി.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
തന്റെ രണ്ട് ബന്ധുക്കളുമായി ബിനാമി ഇടപാടുകള്‍ ചവാന്‍ നടത്തിയത് സി.ബി.ഐക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അവര്‍ക്ക് പണം നല്‍കിയത് നഗരത്തിലെ പ്രമുഖ കെട്ടിടനിര്‍മാണ കമ്പനിയാണെന്നും സി.ബി.ഐ കണ്ടെത്തി.
ആദര്‍ശ്് ഫഌറ്റുമായി ബന്ധപ്പെട്ട് 22 ഇടപാടുകളാണ് നടന്നതെന്നാണ് ആദര്‍ശ് കമ്മീശന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. എന്നാല്‍ സി.ബി.ഐ 11 അധികം കണ്ടെത്തുകയായിരുന്നു.
ആദര്‍ശ് കമ്മീഷന്‍ തന്റെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് കാണിച്ച് ചവാന്‍ കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് നിയമലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പ്രിഥ്വിരാജ്‌സിങ് ചവാന്‍, ചീപ് സെക്രട്ടറി ജെ.എസ് സഹരിയ എന്നിവര്‍ക്കാണ് ചവാന്‍ കത്തെഴുതിയത്്. ആദര്‍ശ് ഫ്‌ളാറ്റ് പ്രൊജക്റ്റില്‍ ചവാന്‍ രാഷ്ടീയ സ്വാധീനം ഉപയോഗിച്ചന്ന് കഴിഞ്ഞ മാസം 20ന് പുറത്തുവന്ന ആദര്‍ശ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.