| Friday, 19th December 2014, 10:53 pm

32 ജിബിയുടെ രണ്ടാം തലമുറ മോട്ടോ എക്‌സ് ഡിസംബറില്‍ ഇന്ത്യയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 32 ജിബിയുടെ സ്‌റ്റോറേജ് ഉള്ള മോട്ടോറോളയുടെ രണ്ടാം തലമുറ മോട്ടോ എക്‌സ് ഡിസംബര്‍ 22 ന് ഇന്ത്യയിലെത്തും. മോട്ടോറോള ഉല്‍പ്പന്നങ്ങല്‍ ഓണ്‍ലൈന്‍വഴി വില്‍ക്കുന്ന ഫ്‌ലിപ്കാര്‍ട്ട് ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഫോണിന്റെ വിലയെത്രയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബറിലാണ് 16 ജി.ബിയുടെ ഫോണ്‍ മോട്ടോറോള വിപണിയിലിറക്കിയത്. മോട്ടോറോള എക്ക്‌സിന് 1080×1920 പിക്‌സലിന്റെ 502 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആണുള്ളത്. മെറ്റല്‍ ഫ്രെയിമും ഇതിന്റെ പ്രത്യേകതയാണ്.

കൂടാതെ 31,999 രൂപ വിലവരുന്ന പ്ലാസ്റ്റിക് ബാക്ക് പാനല്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ 33,999 രൂപയുടെ മരത്തില്‍ തീര്‍ത്ത ബാക്ക് പാനലും ഇതിനുണ്ട്.

2.5 GHz ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രോസസറും 2 ജി.ബി റാമും ഉണ്ട്. ഇതിന്റെ ഭാരം 114 ഗ്രാം ആണ്. 9.9 mm ആണ് ഇതിന്റെ കനം. മോട്ടോറോളയുടെ ആപ്പുകള്‍ ലഭ്യമായ ആന്‌ഡ്രോയിഡ് 4.4 കിറ്റ്കാറ്റ്  ആണ് മോട്ടോ എക്‌സിന്റെ ഒ.എസ്.

ഡ്യുവല്‍ എല്‍.ഇ.ഡി റിങ് ഫ്‌ലാഷ് ഉള്ള 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 2300mAh ബാറ്ററി എന്നിവയും. 3ജി, ബ്ലൂടൂത്ത് 4.0, ജി.പി.എസ് കണക്റ്റിവിറ്റിയും ഇതിനുണ്ട്. എച്ച്.ടി.സി വണ്‍ (എം8), എല്‍.ജി ജി3 തുടങ്ങിയ മറ്റു പ്രധാന സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും മെറ്റല്‍ ഫ്രെയിം ഉള്‍പ്പടെ മികച്ച പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാണ് മോട്ടോ എക്‌സ്.

We use cookies to give you the best possible experience. Learn more