| Monday, 21st July 2014, 3:56 pm

അസം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 32 എം.എല്‍.എമാര്‍ രാജി വെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഗുവാഹത്തി: അസമില്‍ ഒരു മന്ത്രിയുള്‍പ്പെടെ 32 എം.എല്‍.എമാര്‍ രാജി വെച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയെ എതിര്‍ക്കുന്ന ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വശര്‍മയും 31 എം.എല്‍.എമാരുമാണ് രാജിവെച്ചത്.

തരുണ്‍ ഗോഗോയുടെ രാജി ആവശ്യപ്പെട്ടാണ് മന്ത്രിസഭയിലെ വിമതര്‍ രാജി വെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനേറ്റ വന്‍ തിരിച്ചടിയെ തുടര്‍ന്ന് മുഖ്യമന്ത്രിയെ മാറ്റണമെന്ന് 55 എം.എല്‍.എ.മാരുടെ പിന്തുണയോടെ ഹിമാന്ത ആവശ്യപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തരുണ്‍ ഗോഗോയ്ക്ക് ഹൈകമാന്‍ഡിന്റെ പിന്തുണ വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിമതരുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അസമിലെ 126 അംഗ നിയമസഭയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസിന് 77 അംഗങ്ങളാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14 ലോക്‌സഭാ സീറ്റുകളില്‍ ബി.ജെ.പി. ഏഴു സീറ്റ് സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

We use cookies to give you the best possible experience. Learn more