| Thursday, 19th August 2021, 4:13 pm

അന്ന് ശരിക്കും ചിലവായത് 18 കോടി പക്ഷേ പ്രമോഷന് വേണ്ടി 32 കോടിയാണെന്ന് പറഞ്ഞു; വെളിപ്പെടുത്തലുമായി സംവിധായകന്‍ ശെല്‍വരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ശെല്‍വരാഘവന്‍. നിരവധി മികച്ച സിനിമകളാണ് സെല്‍വരാഘവന്‍ ഒരുക്കിയത്. ഇപ്പോഴിതാ തന്റെ സിനിമകളുമായി ബന്ധപ്പെട്ട് വലിയ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹം.

ശെല്‍വരാഘവന്‍റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന സിനിമകളില്‍ ഒന്നാണ് കാര്‍ത്തി നായകനായ ആയിരത്തില്‍ ഒരുവന്‍. ആന്‍ഡ്രിയ, റിമ സെന്‍, പാര്‍ത്ഥിപന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് 32 കോടി രൂപയാണ് ചിലവായതെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശെല്‍വരാഘവന്‍ ഇപ്പോള്‍.

മെഗാ ബജറ്റ് സിനിമയെന്ന് കാണിച്ച് ഹൈപ്പ് കൂട്ടാന്‍ 32 കോടി ചെലവായെന്ന് പറയാന്‍ തീരുമാനിക്കുകയായിരുന്നു. അതൊരു മണ്ടത്തരമായിപ്പോയി. ആകെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടും സിനിമ ആവറേജ് വിജയമായാണ് പിന്നീട് പരിഗണിക്കപ്പെട്ടത്. എന്നാണ് ശെല്‍വരാഘവന്‍ പറയുന്നത്.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശെല്‍വരാഘവന്റെ ട്വീറ്റ് നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. പല തമിഴ് – മലയാളം സിനിമകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഈ ട്വീറ്റ് എന്നാണ് ആരാധകര്‍ പറയുന്നത്.

ധനുഷിനൊപ്പം നാനേ വരുവാന്‍ ആണ് ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Selvaraghavan said that the actual cost was Rs 18 crore for Ayirathil Oruvan  but Rs 32 crore for promotion

Latest Stories

We use cookies to give you the best possible experience. Learn more