ഗുജറാത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യ വിമുക്ത സംസ്ഥാനമെന്ന് മോദി; 30% വീടുകളിലും കക്കൂസില്ലെന്ന് റിപ്പോര്‍ട്ട്
National
ഗുജറാത്ത് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യ വിമുക്ത സംസ്ഥാനമെന്ന് മോദി; 30% വീടുകളിലും കക്കൂസില്ലെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st September 2018, 7:57 pm

അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിനെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്യ വിമുക്ത സംസ്ഥാനമായാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 30% വീടുകളിലാണ് ഗുജറാത്തില്‍ കക്കൂസില്ലാത്തതായി ഉള്ളത്.

ബുധനാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഗുജറാത്തിലെ 120 ഗ്രാമപഞ്ചായത്തുകളിലായി ഏകദേശം 30 ശതമാനത്തോളം വീടുകളില്‍ കക്കൂസില്ലെന്ന കാര്യം പുറത്ത് വന്നത്.


ALSO READ: റാഫേല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചത് മോദി; ഫ്രാന്‍സ് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ


2017 ഒക്ടോബര്‍ 2നാണ് ഗുജറാത്തിനെ വെളിയിട വിസര്‍ജ്യ വിമുക്ത ഗ്രാമമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്, എന്നാല്‍ വെറും 8 ജില്ലകളില്‍ നടത്തിയ സാംപിള്‍ പരിശോധനയില്‍ തന്നെ 30 ശതമാനം വീടുകളില്‍ കക്കൂസില്ലെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഉള്‍പ്പെടെ പത്ത് സംസ്ഥാനങ്ങല്‍ വെളിയിട വിസര്‍ജ്യ വിമുക്തമായതായി പ്രഖ്യാപിച്ചിരുന്നു.


ALSO READ: ബി.ജെ.പിയെ പേടിച്ചാണ് ബി.എസ്.പി അജിത് ജോഗിയുമായി സഖ്യം ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ്


റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ പരിഗണിച്ച് 54,008 വീടുകളില്‍ 15,728 വീടുകളിലും കക്കൂസ് ഇല്ല.

എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനൊട് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുമുണ്ട്.