കോയമ്പത്തൂര്‍: ദളിതര്‍ക്കെതിരെ ഹിന്ദു മതത്തില്‍ നിലനിലില്‍ക്കുന്ന അസമത്വത്തില്‍ പ്രതിഷേധിച്ച് ഇസ്‌ലാം മതം സ്വീകരിക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ നാടൂര്‍ നിവാസികളും തമിഴ് പുലികള്‍ കക്ഷിയും.
മതിലിടിഞ്ഞ് 19 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാടൂറിലെ നിവാസികളും തമിഴ് പുലികള്‍ കക്ഷി അംഗങ്ങളുമാണ് ഹിന്ദു മതത്തില്‍ ദളിതരോട് മോശമായി പെരുമാറുന്നു എന്നാരോപിച്ച് ഇസ്‌ലാം മതം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മേട്ടുപാളയത്തില്‍ നടന്ന സംഘടനയുടെ സംസ്ഥാനതല യോഗത്തിലാണ് തീരുമാനം.
മൂവായിരത്തോളം പേര്‍ തങ്ങളുടെ മതം ഉപേക്ഷിച്ച് ഇസ്‌ലാം മതം സ്വീകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
ദളിതര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ പട്ടികജാതി / പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം വ്യവസ്ഥയുണ്ടെങ്കിലും അത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് നടൂരിലെ സംഭവം ചൂണ്ടിക്കാട്ടി തമിഴ് പുലികള്‍ കക്ഷി കുറ്റപ്പെടുത്തി.
” വിവേചനപരമായ ലക്ഷ്യത്തോടെയാണ് ശിവസുബ്രഹ്മണ്യന്‍ മതില്‍ പണിതത്. ഇതിനെ പിന്തുണയ്ക്കാന്‍ തൂണുകളൊന്നുമില്ലായിരുന്നു.
സമീപത്തെ താമസക്കാരായ ദളിതരുടെ വീട്ടില്‍ നിന്ന് തന്റെ വീട് വേര്‍തിരിക്കുന്നതിനാണ് അദ്ദേഹം മതില്‍ പണിതത്. വിവേചനം ചൂണ്ടിക്കാട്ടി, ശിവസുബ്രഹ്മണ്യനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് മാറ്റി എസ്.സി / എസ്.ടി നിയമപ്രകാരം കേസെടുക്കണമെന്ന് ഞങ്ങള്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കേസില്‍ മാറ്റം വരുത്തിയിട്ടില്ല, ” തമിഴ് പുലികള്‍ കക്ഷി എം. ഇലവേനില്‍ പറഞ്ഞു
”ദുരന്തത്തിന് ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്ത് 20 ദിവസത്തിനുള്ളില്‍ ജാമ്യത്തില്‍ വിട്ടു. നീതി തേടി ജനാധിപത്യപരമായി പ്രതിഷേധിച്ച തിരുവള്ളുവനെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചു. ഇത് മതത്തിലെ അസമത്വമാണ് കാണിക്കുന്നത്.”
സംഘടനയുടെ പ്രസിഡന്റായ നാഗായ് തിരുവള്ളുവനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
മതത്തില്‍ ദലിതരോട് മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച ഇലവേനില്‍, തന്റെ പാര്‍ട്ടി അംഗങ്ങളും നാടുരിലെ ജനങ്ങളും ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ ജനുവരി 5 ന് മേട്ടുപാളയത്തില്‍ നൂറോളം പേര്‍ ഇസ് ലാം മതം സ്വീകരിക്കും. പിന്നീട് പടിപടിയായി മറ്റ് ജില്ലകളിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.