സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 300 കോടിക്ക് അവകാശികളില്ല; രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകളാണെന്ന് ആരോപണം
national news
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 300 കോടിക്ക് അവകാശികളില്ല; രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകളാണെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th July 2018, 8:25 am

ന്യൂദല്‍ഹി: സ്വിസ് ബാങ്ക് പ്രസിദ്ധീകരിച്ച അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകളിലെ സമ്പാദ്യത്തില്‍ 300 കോടി ഇന്ത്യക്കാരുടേത്. 3500 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ ആറെണ്ണമാണ് ഇന്ത്യക്കാരുടേതാണെന്നാണ് സംശയിക്കുന്നത്.

2015ല്‍ പുറത്തുവിട്ട കണക്കുകളിലും ഈ ആറ് അക്കൗണ്ടുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേതാണ് ഈ അക്കൗണ്ടുകള്‍ എന്ന ആരോപണങ്ങളുണ്ട്.


ALSO READ കാണാതാവുന്ന എല്ലാ പെണ്‍കുട്ടികളും കാമുകന്‍മാരോടൊപ്പം ഒളിച്ചോടിയതാണെന്ന് കരുതരുത്: ബോംബെ ഹൈക്കോടതി


ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ആറെണ്ണത്തില്‍ കൂടുതല്‍ നിഷ്‌ക്രിയ അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കുറെ കൃത്യമായ വിലാസവും തിരിച്ചറിയല്‍ വിവരങ്ങളും നല്‍കിയിട്ടുള്ളത് അടിസ്ഥാനമാക്കിയാണ് ആറ് അക്കൗണ്ടുകള്‍ ഇന്ത്യക്കാരുടേതാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഈ ആറ് അക്കൗണ്ടുകളില്‍ ആകെക്കൂടി നിക്ഷേപിച്ചിരിക്കുന്ന 300 കോടി രൂപയോളമാണ്.

ആറെണ്ണത്തിലെ മൂന്ന് അക്കൗണ്ടുകളുടെ ഉടമകളുടെ വിലാസം ഇന്ത്യയില്‍ തന്നെയാണ്. മറ്റ് രണ്ട് അക്കൗണ്ടുകളില്‍ ഒന്ന് പാരീസിലും മറ്റൊന്ന് ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. അവസാന അക്കൗണ്ടിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.


ALSO READ “വികസനം വരാത്തതിന് പ്രതിപക്ഷത്തെ പഴിക്കേണ്ട, ബി.ജെ.പിക്കും പങ്കുണ്ട്.”: മോദിക്കെതിരെ ആഞ്ഞടിച്ച് മായാവതി


തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് അവകാശികളില്ലാത്ത സമ്പാദ്യത്തിന്റെ കണക്കുകള്‍ പുറത്തുവിടുന്നത്. 3500 നിഷ്‌ക്രിയ അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ ഉടമകള്‍ക്കോ അവകാശികള്‍ക്കോ അക്കൗണ്ടുകളിലെ തുക കൈമാറാന്‍ തയ്യാറാണെന്നാണ് അധികൃതരുടെ നിലപാട്.

2017ല്‍ സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച സമ്പാദ്യത്തില്‍ 50 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാതായി കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകളില്‍ പറഞ്ഞിരുന്നു. ഇതോടെ ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപം 7000 കോടിയിലെത്തി.