ന്യൂദല്‍ഹി: രാജ്യത്ത് ഇതുവരെ 2,902 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. വെള്ളിയാഴ്ച 12 പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 68 ആയി ഉയര്‍ന്നെന്നും ലാവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച മുതല്‍ ഇതുവരെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 183 പേര്‍ക്ക് രോഗം ഭേദമായി.
രോഗം സ്ഥിരീകരിച്ചതില്‍ ഒമ്പത് ശതമാനം പേര്‍ 0-20 വയസിനിടയിലുള്ളവരാണ്. 42 ശതമാനം രോഗികള്‍ 21-40 വരെ പ്രായമുള്ളവരാണ്. 17 ശതമാനം രോഗികളാണ് 60 വയസിന് മുകളിലുള്ളത്.
നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളില്‍നിന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 1,023 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
രാജ്യത്ത് സ്ഥിരീകരിച്ച 30 ശതമാനം കേസുകള്‍ക്കും ഒരു പ്രത്യേക കേന്ദ്രവുമായി ബന്ധമുണ്ടെന്നും ലാവ് അഗര്‍വാള്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ