| Sunday, 12th April 2020, 7:52 am

കൊവിഡ്-19: കാസര്‍കോട് ജില്ലയില്‍ ആശ്വാസം; ഇന്ന് രോഗം ഭേദമായി ആശുപത്രി വിടുന്നത് 30 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച കാസര്‍കോടിന് ആശ്വാസം. ജില്ലയില്‍ ഇന്ന് കൂടുതല്‍ പേര്‍ രോഗമുക്തരായി ആശുപത്രി വിടും.

കാസര്‍കോട് ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള 22 പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുള്ള എട്ടു പേരുമടക്കം 30 പേര്‍ക്കാണ് കൊവിഡ് നെഗറ്റീവ് ആയിട്ടുള്ളത്. ഇവരാണ് ആശുപത്രി വിടുക.

രണ്ടു ആശുപത്രികളിലെയും മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനുശേഷമാകും ഇവരെ വീടുകളിലേക്ക് മാറ്റുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുവരെ 373 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 228 പേര്‍ കൊവിഡ് ചികിത്സയിലുണ്ട്. 123 പേരാണ് കാസര്‍കോട് ജില്ലയില്‍ മാത്രം കൊവിഡ് ചികിത്സയിലുള്ളത്.

ഇതുവരെ 38 പേരാണ് കാസര്‍കോട് ജില്ലയില്‍ രോഗം ഭേദമായി ആശുപത്രി വിട്ടത്. അതേസമയം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ചിലര്‍ക്കും രോഗം ഭേദമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം ഭേദമായിരുന്നു. കാസര്‍ഗോഡ് 9 , ഇടുക്കി 2, പാലക്കാട് 4, തിരുവന്തപുരം 3, തൃശ്ശൂര്‍ 1 എന്നിങ്ങനെയാണ് രോഗം ഭേദമായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more