ന്യൂദല്‍ഹി: എയിംസില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എംയിസിലെ 30 ഓളം ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റൈനിലേക്ക് മാറ്റി.
ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തിയ 70 കാരനെ ആശുപത്രിയിലെ കാര്‍ഡിയോ ന്യൂറോ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസന പ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ കൊവിഡ് വൈറസ് ടെസ്റ്റ് നടത്തുകയും ഫലം പോസിറ്റീവ് ആവുകയുമായിരുന്നു. രോഗിക്ക് കൊവിഡ് വൈറസാണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് നിരവധി ഡോക്ടര്‍മാരും നഴ്‌സുമാരും അദ്ദേഹവുമായി ഇടപഴകിയിരുന്നു.
നിലവില്‍ ട്രോമാ സെന്ററില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിയുടെ കൊവിഡ് 19 വിഭാഗത്തിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്റ്റാഫുകളോട് ക്വാറന്റൈനില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇവരാരും കൊവിഡ് ലക്ഷണങ്ങള്‍ പ്രകടപ്പിച്ചില്ല.
കഴിഞ്ഞയാഴ്ച ആശുപത്രിയുടെ ഫിസിയോളജി വിഭാഗത്തിലെ ഒരു റസിഡന്റ് ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്കും പരിശോധനയില്‍ കൊവിഡ് പോസിറ്റീവായിരുന്നു. ഇരുവരും വിദേശത്ത് പോയിരുന്നില്ല.
കഴിഞ്ഞ ആഴ്ചകളില്‍, രാജ്യത്തെ നിരവധി ആശുപത്രികളിലെ മെഡിക്കല്‍, നോണ്‍-മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് രോഗം പിടിപെട്ടിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ