| Thursday, 28th May 2020, 5:01 pm

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനായി പ്രവര്‍ത്തിക്കുന്നത് 30 ഗ്രൂപ്പുകളെന്ന് കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വാക്‌സിന്‍ കണ്ടുപിടിത്തതിനായി ഇന്ത്യയില്‍ 30 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് അറിയിച്ച് കേന്ദ്രം. വന്‍ കമ്പനികളും അല്ലാതെ ചില ഗവേഷകരുമാണ് വാക്‌സിന്‍ വികസന പഠനം നടത്തുന്നത്.

സര്‍ക്കാരിന് കീഴിലുളള പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ (പി.എസ്.എ) പ്രൊഫ. കെ വിജയ് രാഘവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വികസനം അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും 30 ഗ്രൂപ്പുകളില്‍ 20 എണ്ണത്തിന്റെ പഠനങ്ങളില്‍ മുന്നേറ്റമുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ പത്ത് വര്‍ഷത്തോളം വേണ്ടി വരുമെന്നും ഈ പ്രവര്‍ത്തിയാണ് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ പറഞ്ഞു.

ലോകത്താകെ നൂറോളം കൊവിഡ് വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നു വരുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more