[]പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ പള്ളിക്ക് സമീപമുണ്ടായ ബോംബാക്രമണത്തില്‍ 76 പേര് കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഞാറാഴ്ചത്തെ പ്രത്യേകപ്രാര്ത്ഥനയ്ക്കായി 500 ഓളം വിശ്വാസികള്‍ പള്ളിയില്‍ എത്തിയിരുന്നു. ഇതും അപകടത്തിന്റെ തീവ്രവത വര്‍ദ്ധിക്കാന്‍ കാരണമായി.
പെഷവാറിലെ ക്വയ്സ കവാനി ബസാറിലാണ് സ്ഫോടനം നടന്നത്. രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
ഞായറാഴ്ചയായതിനാല്‍ പള്ളിയില്‍ വിശ്വാസികളുടെ നല്ല തിരക്കായിരുന്നു. ആരാധന കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങവേയായിരുന്നു സ്ഫോടനം.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ നാലു കുട്ടികളും ആറു സ്ത്രീകളും ഉള്‍പ്പെടും. പരിക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ഉണ്ട്.
പരിക്കേറ്റവരില്‍ മുപ്പത്തിയഞ്ചോളം പേരെ ലീഡി റീഡിംഗ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം വളഞ്ഞിരിക്കുകയാണ്.
പരിക്കേറ്റവരെ സമീപത്തുള്ള ലേഡി റിഡിങ്ങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അറിയുന്നത്.
ജൂണില്‍ നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനു ശേഷം സ്ഫോടനത്തില്‍ മരണനിരക്ക് ഉയര്‍ന്ന ആദ്യത്തെ ആക്രമണമാണിത്.