| Monday, 30th November 2020, 4:34 pm

2021 ആഗസ്റ്റോടെ 30 കോടി ഇന്ത്യക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും: കേന്ദ്ര ആരോഗ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2021 ആഗസ്റ്റോടെ 30 കോടി ഇന്ത്യക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. എന്നിരുന്നാലും രോഗത്തിനെതിരായ പോരാട്ടത്തില്‍ നിന്നും അണുകിട പോലും പിന്‍മാറാന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അടുത്ത മൂന്നു നാല് മാസത്തിനിടെ രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ജൂലൈ-ആഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ്, അദ്ദേഹം പറഞ്ഞു.

മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരാന്‍ താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡുമായുള്ള പോരാട്ടം ആരംഭിച്ചിട്ട് ഒരു വര്‍ഷം തികയാറാവുകയാണ്. ശുചിത്വവും സാമൂഹിക അകലവും നമ്മള്‍ തുടര്‍ന്നും പാലിച്ചേ മതിയാകൂ. കൊവിഡിനെതിരായ പോരാട്ടത്തില്‍, നമ്മുടെ ഏറ്റവും വലിയ ആയുധം മാസ്‌കും സാനിറ്റൈസറുമാണ്, അദ്ദേഹം പറഞ്ഞു.

ലോകത്തെ ഏറ്റവും ഉയര്‍ന്ന റിക്കവറി നിരക്ക് ഇപ്പോള്‍ ഇന്ത്യയിലാണെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

94 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് പിടിപെട്ടത്. 38,772 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്. 443 പേരാണ് മരണപ്പെട്ടത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 30 Crore People To Be Vaccinated By August 2021, Says Health Minister

Latest Stories

We use cookies to give you the best possible experience. Learn more