ജോധ്പൂര്‍: രാജ്യത്ത് 30 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജോധ്പൂരില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 30 ബി.എസ്.എഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇവര്‍ നേരത്തെ ദല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ദല്‍ഹിയിലെ തീവ്രബാധിത മേഖലകളിലടക്കം സുരക്ഷാ ചുമതല ഉണ്ടായിരുന്ന 45 ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരെ സഫ്ദര്‍ജങ്, ഹരിയാന ജജ്ജര്‍ എയിംസ്, ഗ്രേറ്റര്‍ നോയിഡയിലെ സി.ആര്‍.പി.എഫ് റഫറല്‍ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി
ഇന്നലെ 45 ഐ.ടി.ബി.പി ജവാന്മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ദല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നൂറിലധികം ജവാന്‍മാര്‍ ചാവ്‌ല ക്യാംപില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇതോടൊപ്പം കരസേനാ ആശുപത്രിയിലെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മയൂര്‍ വിഹാറിലെ 137 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.
അതേസമയം മഹാരാഷ്ട്രയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 36 ജില്ലകളില്‍ 34 ഉം കൊവിഡ് ബാധിത ജില്ലകളാണ്. വൈറസ് വ്യാപനം തടയാന്‍ എന്തെല്ലാം നടപടികള്‍ തുടര്‍ന്ന് സ്വീകരിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.