| Wednesday, 23rd November 2016, 11:27 am

ചികിത്സിക്കാന്‍ പുതിയ നോട്ടിനായി അച്ഛന്‍ ക്യൂവില്‍: ബാങ്കിനു മുമ്പില്‍ മൂന്നുവയസുകാരി കുഴഞ്ഞുവീണു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിന്ദ്‌വാരിയിലെ അലഹബാദ് യു.പി ഗ്രാമീണ്‍ ബാങ്കിനു മുമ്പിലായിരുന്നു സംഭവം. പനിബാധിച്ച മൂന്നുവയസുകാരി അങ്കിതയുടെ ചികിത്സയ്ക്കായി പണം ഉറപ്പാക്കാന്‍ പിതാവ് ധര്‍മ്മേന്ദ്ര ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കവെയായിരുന്നു സംഭവം.


കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ മൂന്നുവയസുകാരി ബാങ്കിനു മുമ്പില്‍ കുഴഞ്ഞുവീണു മരിച്ചു. കൂലിപ്പണിക്കാരനായ അച്ഛന്‍ കുട്ടിയുടെ ചികിത്സയ്ക്കായി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കില്‍ ക്യൂ നില്‍ക്കവെയായിരുന്നു സംഭവം.

തിന്ദ്‌വാരിയിലെ അലഹബാദ് യു.പി ഗ്രാമീണ്‍ ബാങ്കിനു മുമ്പിലായിരുന്നു സംഭവം. പനിബാധിച്ച മൂന്നുവയസുകാരി അങ്കിതയുടെ ചികിത്സയ്ക്കായി പണം ഉറപ്പാക്കാന്‍ പിതാവ് ധര്‍മ്മേന്ദ്ര ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കവെയായിരുന്നു സംഭവം.

കഴിഞ്ഞദിവസങ്ങളിലും ബാങ്കിനു മുമ്പില്‍ ക്യൂ നിന്നെങ്കിലും ധര്‍മ്മേന്ദ്രയ്ക്ക് പണം മാറ്റിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച അങ്കിതയേയും ഒപ്പംകൂട്ടിയിരുന്നു. അക്കൗണ്ടില്‍ നിന്നും 2500 രൂപയെടുക്കാനായി ഫോം പൂരിപ്പിച്ച് കാത്തിരിക്കെയായിരുന്നു മകള്‍ കുഴഞ്ഞുവീണു മരിച്ചത്.


Also Read:നോട്ടുദുരിതം കാരണം ആളുകുറയുമെന്ന ഭയം: മോദിയുടെ ലക്‌നൗ റാലി റദ്ദാക്കി


ക്യൂ വളരെ വലുതായിയിരുന്നു. എന്നാല്‍ രോഗിയായ കുട്ടിയുടെ കാര്യം പരിഗണിച്ച് ധര്‍മ്മേന്ദ്രയെ മുന്നിലേക്കു കടക്കാന്‍ മറ്റുള്ളവര്‍ അനുവദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിനു പണം ലഭിച്ചില്ല. നിരാശനായി ബാങ്കില്‍ നിന്നും പുറത്തേക്ക് ഇറങ്ങവെയായിരുന്നു അങ്കിതയുടെ മരണം.

ബാങ്ക് മാനേജര്‍ തനിക്കു പണം നല്‍കിയില്ലെന്ന് ധര്‍മ്മേന്ദ്ര പറഞ്ഞതായി ബാന്ദ പൊലീസ് സൂപ്രണ്ട് ശ്രിപതി മിശ്ര പറഞ്ഞു. രോഷാകുലരായ ഗ്രാമീണര്‍ ബാങ്കുമാനേജര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കുട്ടിയുടെ മൃതദേഹവുമായി ബാന്ദ ഫത്തേപ്പൂര്‍ റോഡ് ഉപരോധിച്ചു.

We use cookies to give you the best possible experience. Learn more