[]ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബഹറൈച്ച് ജില്ലയില്‍ മൂന്നു വയസ്സുകാരിയെ സ്കൂളില്‍ കൊണ്ടുപോകും വഴി വാന്‍ഡ്രൈവര്‍ പീഡിപ്പിച്ചു. []
നഴ്സറി സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാനിന്റെഡ്രൈവറായ അനില്‍കുമാര്‍ ബേരിയയാണ് (19) കുട്ടിയെ പീഡിപ്പിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടക്കുന്നത്. വൈകീട് കുട്ടികളെ നഴ്സറിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരും വഴി മറ്റു കുട്ടികളെ
അവരുടെ വീടുകളില്‍ വിട്ടശേഷം ഇയാള്‍ വാന്‍ വിജനമായ സ്ഥലത്തേയ്ക്ക് ഓടിച്ചുകൊണ്ടുപോകുകയായിരുന്നു.
അവിടെ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം ഇയാള്‍ കുട്ടിയെ വീട്ടില്‍ തിരിച്ചുകൊണ്ടാക്കുകയും ചെയ്തു.
എന്നാല്‍ കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ആദ്യം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റിന് തയ്യാറായത്.
ഇയാളെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.