വിയറ്റ്‌നാം: പെരുമ്പാമ്പിന്റെ പുറത്തു കയറിയുള്ള മൂന്നുവയസുകാരന്റെ വീഡിയോ വൈറലാകുന്നു. കനത്ത മഴയില്‍ വീടിന്റെ മുറ്റത്തു നിറഞ്ഞ വെള്ളത്തിലൂടെ പെരുമ്പാമ്പിന്റെ പുറത്തുകയറി യാത്ര ചെയ്യുന്ന മൂന്നുവയസുകാരനായ ട്രൂവോംഗിന്റെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
വിയറ്റ്നാമിലെ തനാ ഹോവ പ്രവിശ്യയിലാണ് സംഭവം. പെരുമ്പാമ്പിനെ കഴിഞ്ഞ നാലു വര്‍ഷമായി കുട്ടിയുടെ വീട്ടില്‍ വളര്‍ത്തുന്നതാണ്. പാമ്പിന്റെ മുകളില്‍ കുതിരപ്പുറത്തു കയറിയതു പോലെയാണ് കുട്ടിയുടെ സവാരി.
നേരത്തെ പെരുമ്പാമ്പിന്റെ കൂടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ചിത്രം വ്യാജമാണെന്ന വാദവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. 20 അടിയോളം നീളമുള്ള പെരുമ്പാമ്പിന് 80 കിലോയോളം ഭാരമുണ്ടെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീഡിയോ