[share]
[] ലണ്ടന്‍: നാവികസേനാ ഉദ്യോഗസ്ഥരായി ചരിത്രം കുറിച്ച് മൂന്ന് വനിതകള്‍. ലിയൂട്ടനന്‍സ് മാക്‌സിന്‍ സ്റ്റില്‍സ്, അലെക്‌സാന്‍ട്ര ഓള്‍സ്സന്‍ , പെന്നി താക്‌റ എന്നിവരാണ്് ബ്രിട്ടന്‍ നാവികസേനയായ റോയല്‍ മറൈന്‍സിന്റെ ഭാഗമായി മാറിയത്.
110 വര്‍ഷത്തെ മുങ്ങിക്കപ്പല്‍ ചരിത്രത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ ഉദ്യോഗസ്ഥരാവുന്നത്. മാസങ്ങളായുള്ള പ്രത്യേക പരിശീലനത്തില്‍ മുങ്ങിക്കപ്പല്‍ ഉദ്യോസ്ഥരുടെ ചിഹ്നവും ഇവര്‍ സ്വന്തമാക്കിയിരുന്നു.
എച്ച്.എം.എസ് വിജിലന്റ് അടക്കമുള്ള ഓപ്പറേഷനുകളില്‍ പങ്കെടുത്തതിന് ശേഷമാണ് ഇവര്‍ അന്തര്‍വാഹിനി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്. ചരിത്രത്തിലെ തന്നെ ആദ്യ വനിത മുങ്ങിക്കപ്പല്‍ വിദഗ്ദരായ ഇവരെ താന്‍ അഭിനന്ദിക്കുന്നെന്നും ഭാവിയിലേക്ക് എല്ലാവിധ ആശംസകളും നേരുന്നെന്നും പ്രതിരോധ വകുപ്പ് സെക്രട്ടറി ഫിലിപ്പ് ഹമ്മോന്‍ഡ പറഞ്ഞു. റോയല്‍ നേവിയ്ക്ക് ലഭിച്ച ഒരു ചരിത്രനിമിഷമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകുന്നതിനാല്‍ സ്ത്രീകള്‍ക്ക് അന്തര്‍വാഹിനി വിഭാഗത്തിലേയ്ക്ക് അവസരം നിഷേധിച്ചിരുന്നു. കൂടുതല്‍ അളവിലുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സ്ത്രീകളുടെ ആരോഗ്യത്തിന് ദോഷം വരുത്തും എന്നതായിരുന്നു കാരണം. എന്നാല്‍ 2011 ല്‍ ഈ നിയമത്തിന് അയവു വരുത്തിയിരുന്നു.