| Thursday, 20th December 2018, 6:19 pm

ഇവര്‍ മൂന്നില്‍ ഒരാള്‍ ഇന്ത്യന്‍ വനിതാ ടീമിനെ പരിശീലിപ്പിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്തുന്നതിനായുള്ള മൂന്നംഗ ചുരുക്കപട്ടിക ബി.സി.സി.ഐ പുറത്തുവിട്ടു. ഇന്ത്യന്‍ പുരുഷ ടീമിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ഗാരി കേഴ്സ്റ്റന്‍, മുന്‍ താരങ്ങളാണ് വെങ്കിടേഷ് പ്രസാദ്, ഡബ്ല്യൂ.വി.രാമന്‍. എന്നിവരില്‍ ഒരാളാകും പരിശീലകന്‍.

28 ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യന്‍ വനിതാടീമിനെ പരിശീലിപ്പിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ ലോകകപ്പ് പരിശീലകന്‍ രമേശ് പവാറും ഉള്‍പ്പെടും. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ബി.സി.സി.ഐ നിയോഗിച്ച കമ്മിറ്റി പത്തുപേരുമായാണ് അഭിമുഖം നടത്തിയത്.

ALSO READ: അവസാന റൗണ്ടില്‍ ആരെങ്കിലും വാങ്ങുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു: യുവരാജ് സിംഗ്

കപില്‍ ദേവിന് പുറമെ പാനലിലെ അനുഷ്മാന്‍ ഗാഗ്വാദ്, ശാന്തന്‍ രംഗസ്വാമി എന്നിവരടങ്ങുന്ന പാനലാണ് കേഴ്സ്റ്റണും വെങ്കിയുമടങ്ങുന്ന മൂന്നംഗ അവസാന ലിസ്റ്റ് അപെക്‌സ് ബോഡിക്ക് കൈമാറിയത്. മൂന്നംഗ പാനലിന് പുറമെ മനോജ് പ്രഭാകറും ട്രെന്റ് ജോണ്‍സ്റ്റണും ദിമിത്രി മസ്‌കാരനസും ബ്രാഡ് ഹോജ്ജും കല്‍പന വെങ്കടാചറും അഭിമുഖ പാനലില്‍ ഉണ്ടായതായി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

അപെക്‌സ് കമ്മിറ്റിയാകും ബി.സി.സിഐയുമായി സംസാരിച്ചതിന് ശേഷം അന്തിമ തീരുമാനം സ്വീകരിക്കുക. നിലവില്‍ അന്തി മതീരുമാനമായിട്ടില്ല. ടീമിന്റെ മികച്ചപ്രകടനത്തിനായി അനുയോജ്യനായ ആളെ നിയോഗിക്കുമെന്ന് ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more