ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണിന്റെ ഫിനിഷിങ് ലൈനിന് സമീപമുണ്ടായ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി ബോസ്റ്റണ്‍ പോലീസ് അറസ്റ്റു ചെയ്തു.
പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളും സ്‌ഫോടനത്തിലുള്ള ഇവരുടെ പങ്കാളിത്തവും പോലീസ് വെളിപ്പെടുത്തിയില്ല. സ്‌ഫോടനക്കേസിലെ പ്രതി സോക്കര്‍ സര്‍നേവിനെതിരെ പൊലീസ് നേരത്തെ കുറ്റം ചുമത്തിയിരുന്നു.[]
പോലീസ് കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരന്‍ സോക്കര്‍ സര്‍ണേവിനെ പോലീസ് ചോദ്യം ചെയ്തു വരികയായിരുന്നു.
സര്‍ണേവിന്റെ സഹോദരന്‍ ടമേറിയന്‍ ഏപ്രില്‍ 19ന് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ബോസ്റ്റണ്‍ സ്‌ഫോടന പരമ്പരക്ക് ഉത്തരവാദികള്‍ സര്‍ണേവ് സഹോദരങ്ങളായിരുന്നെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്.
സര്‍നേവിനെതിരെ നരഹത്യക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ വധശിക്ഷ വരെ നല്‍കുമെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിരുന്നു.
വന്‍നാശം വരുത്താന്‍ കഴിയുന്ന ആയുധം കൈവശം വച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സ്വയം കഴുത്തിനു വെടിവച്ച സര്‍നേവിന് ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.