തിരുവനന്തപുരം: തമിഴ്‌നാട്ടില്‍നിന്നുള്ള മൂന്ന് പാലുത്പന്നങ്ങള്‍ കേരളത്തില്‍ നിരോധിച്ചു. ഫോര്‍മാലിന്‍ അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.[]
ദിണ്ഡുക്കലില്‍ നിന്നുള്ള ഹെറിറ്റേജ് ഫുഡ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ “ഹെറിറ്റേജ് പത്മനാഭ”, തിരുനെല്‍വേലിയിലെ വടക്കന്‍കുളം സോഫിയ രാജാ മില്‍ക്കിന്റെ “ജേഷ്മ മില്‍ക്”, കന്യാകുമാരിയിലെ അരുവാള്‍മൊഴിയിലെ മൈമ മില്‍ക് പ്ലാന്റിന്റെ “മൈമ” എന്നീ പേരുകളിലുള്ള പാലും പാലുത്പന്നങ്ങളുമാണ് ഒരു മാസത്തേക്ക് നിരോധിച്ചത്.
തമിഴ്‌നാട് അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റില്‍ ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഈ പാലുകളില്‍ ഫോര്‍മലിന്‍ ചേര്‍ത്തിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. കമ്പനികളുടെ പ്ലാന്റുകളും മറ്റും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ പരിശോധനയ്ക്കായി മറ്റ് കമ്പനികളുടെ പാലുത്പ്പനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.