| Saturday, 31st March 2018, 9:31 pm

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്: കാസര്‍കോട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പാള്‍ വിരമിക്കുന്ന അവസരത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ശരത് ചന്ദ്രന്‍, അനീസ് മുഹമ്മദ്, എം.പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

അധ്യാപക കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള തുടര്‍ നടപടികള്‍ തീരുമാനിക്കുക. സംഭവത്തില്‍ പൊലീസിനു പരാതിയും നല്‍കും.


Also Read:  മകന്‍ നഷ്ടപ്പെട്ട ഇമാം പ്രതികാരം അരുതെന്ന് പറഞ്ഞതാണ് സംസ്‌കാരം, തൊലിയുരിക്കുമെന്ന് പറഞ്ഞ നിങ്ങളുടേതല്ല; സംസ്‌കാരം ‘പഠിപ്പിക്കാന്‍’ ശ്രമിച്ച ബി.ജെ.പി നേതാവിന് പ്രകാശ് രാജിന്റെ മറുപടി


33 വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന്ന കോളേജ് പ്രിന്‍സിപ്പാള്‍ പി.വി.പുഷ്പജയ്ക്കു കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കിയിരുന്നു. ഇതിനിടെ കോളജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

“വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം” എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വരികള്‍.

സംഭവത്തിനുപിന്നില്‍ എസ്.എഫ്.ഐയിലെ വിദ്യാര്‍ത്ഥികളാണെന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആരോപണം.

Watch This Video:

We use cookies to give you the best possible experience. Learn more