| Saturday, 11th August 2018, 11:47 am

ജലനിരപ്പ് കുറഞ്ഞു; ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു; നാലാമത്തെ ഷട്ടര്‍ ഉച്ചയോടെ അടയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും അടച്ചു.
അണക്കെട്ടിന്റെ സംഭരണശേഷി 169 മീറ്ററാണ്.

ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 168.95 മീറ്ററാണ്.

രാവിലെ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ ജലനിരപ്പ് താഴ്ന്നതോടെ ഏഴുമണിയോടെ മൂന്നാം ഷട്ടര്‍ അടച്ചിരുന്നു. ബാക്കിയുള്ള ഒരു ഷട്ടര്‍ ഉച്ചയോടെ അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ALSO READ: കാലവര്‍ഷക്കെടുതി; മുങ്ങിപ്പോയ വീടിന്റെ രണ്ടാം നിലയില്‍ പ്രസവവേദനയോടെ പൂര്‍ണ്ണഗര്‍ഭിണിയായ യുവതി; രക്ഷയായത് അഗ്നിശമനസേന


അതേസമയം ഇടമലയാറിലെ ഷട്ടറുകള്‍ തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കൂടിയിരുന്നു. ഇതിന്റെ ഭാഗമായി പെരിയാറിന്റെ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വെള്ളം കയറിയത് വ്യോമഗതാഗതത്തെ കാര്യമായി ബാധിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം രണ്ട് മണിക്കൂര്‍ നിര്‍ത്തി വെച്ചിരുന്നു.

നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇടമലയാര്‍ ഡാം വീണ്ടും തുറക്കുന്നത്. ഡാമിന് നാലു ഷട്ടറുകളാണുള്ളത്.

We use cookies to give you the best possible experience. Learn more