| Wednesday, 10th June 2020, 6:16 pm

പത്തനാപുരത്തെ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്, മൂന്ന് പേര്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്. പൈനാപ്പിളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന മരിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്.

സംഭവത്തില്‍ വേട്ടക്കാരായ മൂന്ന് പേര്‍ പിടിയിലായി. കറവൂര്‍ സ്വദേശികളായ രജ്ജിത്ത്, ആനിമോന്‍, ശരത് എന്നിവരാണ് പൊലീസ് പിടിയിലായത്. രണ്ടു പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. മ്ലാവിനെ പിടികൂടാനാണ് സംഘം കൈതച്ചക്കയില്‍ പന്നിപ്പടക്കം വെച്ചത്. ഇത് കഴിച്ചാണ് ആനയ്ക്ക് അപകടം പറ്റിയത്.

ഏപ്രില്‍ 11 നാണ് വായക്ക് മറിവു പറ്റി ഭക്ഷണം കഴിക്കാനാവാതെ കാട്ടാന കൊല്ലപ്പെട്ടത്. മരക്കഷ്ണമോ മറ്റോ ആയിരിക്കാം ആനയുടെ വായയില്‍ മുറിവുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാല്‍ പിന്നീട് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.

ഭക്ഷണമോ വെള്ളമോ കഴിക്കാനാവാതെ നിന്ന ആനയെ കറവൂരില്‍ പ്രദേശ വാസികള്‍ കണ്ടിരുന്നു. വനം വകുപ്പുദ്യോഗസ്ഥര്‍ ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആന മരണപ്പെടുകയായിരുന്നു.

നേരത്തെ സമാനമായ രീതിയില്‍ തേങ്ങയില്‍ നിറച്ച പടക്കം പൊട്ടിത്തെറിച്ച് വെള്ളിയാറില്‍ ആന കൊല്ലപ്പെട്ടത് വിവാദമായിരുന്നു. മെയ് 27 നാണ് വെള്ളിയാറില്‍ ആന ചരിഞ്ഞത്. പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയിലേക്കിറങ്ങുകയായിരുന്നു. ഗര്‍ഭിണിയായ ആന പിന്നീട് വെള്ളത്തില്‍ തന്നെ മരിച്ചു. സംഭവം വലിയ വിവാദമാവുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more