| Friday, 17th August 2018, 6:27 pm

ചെങ്ങന്നൂരില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ചെങ്ങന്നൂരില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മംഗലം കണ്ണേലില്‍ ശോശാമ്മ, മകന്‍ ബേബി, ഇയാളുടെ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ പ്രളയക്കെടുതിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം 19 ആയി. മൂന്ന് ദിവസത്തിനിടെ 111 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. പലരും ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ALSO READ: മൂന്നാറില്‍ റിസോര്‍ട്ടിന് മുകളില്‍ മണ്ണിടിഞ്ഞുവീണു

അതേസമയം അടുത്ത ദിവസങ്ങളില്‍ എറണാകുളം,പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ടു ചെയ്തു.

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പതിമൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more