ദല്‍ഹി: മുംബൈയില്‍ യുദ്ധക്കപ്പലായ ഐ.എന്‍.എസ് രണ്‍വീര്‍ കപ്പലില്‍ സ്‌ഫോടനം. മൂന്ന് നാവികസേനാംഗങ്ങള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
‘അതീവ ദുഃഖകരമായ സംഭവമാണ് മുംബൈയിലെ നേവല്‍ ഡോക് യാര്‍ഡില്‍ സംഭവിച്ചത്.ഐ.എന്‍.എസ് റണ്‍വീറില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു,’ പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
കപ്പലില്‍ നടന്ന സ്‌ഫോടനത്തിന് വെടിമരുന്നോ മറ്റ് ആയുധങ്ങളുമായോ ബന്ധമില്ലെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
2021 നവംബര്‍ മുതല്‍ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ നിന്നും ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്ന ഐ.എന്‍.എസ് രണ്‍വീര്‍, ബേസ് പോര്‍ട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് സ്‌ഫോടനം നടന്നത്.
രണ്‍വീര്‍ ക്ലാസ് ഡിസ്‌ട്രോയറുകളില്‍ ആദ്യത്തേതായ ഐ.എന്‍.എസ് രണ്‍വീര്‍, 1986 ഏപ്രില്‍ 21-നാണ് ഇന്ത്യന്‍ നാവികസേനയില്‍ കമ്മീഷന്‍ ചെയ്യപ്പെടുന്നത്. സോവിയറ്റ് യൂണിയനിലായിരുന്നു ഐ.എന്‍.എസ് രണ്‍വീര്‍ നിര്‍മിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: 3 Navy Sailors Killed In Explosion in INS Ranvir At Mumbai Dockyard