നടന്‍ കമല്‍ഹാസന്‍ രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് പ്രധാന നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച മൂന്ന് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
എന്‍. രാജേന്ദ്രന്‍, ടി. രവി, എസ്. സുകന്യ എന്നീ സ്ഥാനാര്‍ത്ഥികളാണ് എം.എന്‍.എം വിട്ടത്. ബി.ജെ.പി സംസ്ഥാന സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍. രാജേന്ദ്രന്‍ ആരക്കോണം ലോക്‌സഭ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. ടി. രവി ചിദംബരത്ത് നിന്നും എസ്. സുകന്യ കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ചത്.
2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ എം.എന്‍.എം രൂപീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി ആകെ 3.72 ശതമാനം വോട്ടാണ് നേടിയത്. സംഘടന സംവിധാനത്തെ പുതുക്കി പണിത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് എം.എന്‍.എം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ