national news
കാര്‍ഗിലില്‍ സ്‌ഫോടനം; മൂന്ന് മരണം, ഒന്‍പത് പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 18, 04:50 pm
Friday, 18th August 2023, 10:20 pm

ലഡാക്ക്: ലഡാക്കിലെ കാര്‍ഗിലില്‍ സ്‌ഫോടനം. ദ്രാസിലെ ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേരുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവരെ  അടിയന്തിരമായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന് വൈകിട്ടോടെയായിരുന്നു ദ്രാസില്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം എങ്ങനെയാണ് ഉണ്ടായതെന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.  എന്നാല്‍ കടയില്‍ വെച്ച് ‘സംശയാസ്പദമായ’ ഒരു വസ്തു പൊട്ടി തെറിക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേണം ആരംഭിച്ചു. എന്താണ് പൊട്ടിത്തെറിച്ചതെന്നറിയാന്‍ പൊലീസ് മേഖലയില്‍ അന്വേഷണം നടത്തുകയാണ്. ഒരു സ്‌ഫോടനം മാത്രമാണ് ഉണ്ടായതെന്നാണ് ജമ്മുകശ്മീരിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: 3 killed blast in kargil